4404 കോടിയുടെ 9 സംരംഭങ്ങൾ വെയ്റ്റിംഗ് ലിസ്റ്റിൽ; മനോരമ ന്യൂസ് റിപ്പോർട്ട്
റെഡ് സിഗ്നൽ: 4404 കോടിയുടെ 9 സംരംഭങ്ങൾ വെയ്റ്റിംഗ് ലിസ്റ്റിൽ, വിവരാവകാശ രേഖ
* സൃഷ്ടിക്കപ്പെടുക 34,675 തൊഴിലവസരങ്ങൾ* ഭൂമിതരം മാറ്റം പ്രധാന വെല്ലുവിളി; വൈകുന്നത് നാല് പദ്ധതികൾ
* 1100 കോടിയുടെ പദ്ധതികൾ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പരിഗണനയിലാണ്
കൊച്ചി: സംസ്ഥാനത്ത് നൂറ് കോടി രൂപയ്ക്ക് മേലെ നിക്ഷേപം നടത്തുന്ന സംരംഭങ്ങൾക്ക് വേഗത്തിൽ അനുമതി നൽകുമെന്ന് സംസ്ഥാന സർക്കാരും വ്യവസായ വാണിജ്യ വകുപ്പും ആവർത്തിച്ച് പറയുമ്പോളും 4404 കോടിയുടെ
9 സംരംഭങ്ങൾ കേരള സംസ്ഥാന ഏകജാലക ക്ലിയറന്‍സ് ബോർഡിൻറെ വെയ്റ്റിംഗ് ലിസ്റ്റിലെന്ന് വിവരാവകാശ രേഖ.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കെഎസ്ഐഡിസി നൽകിയ വിവരാവകാശ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.
വാർത്ത കാണാൻ ക്ലിക്ക് ചെയ്യുക - Interview @ Manorama News
No comments:
Post a Comment