വന്യമൃഗശല്യം തടയാൻ കേന്ദ്രം അനുവദിച്ചത് 76.96 കോടി രൂപ; കേരളം ചെലവിട്ടത് 42.09 കോടി
കൊച്ചി: സംസ്ഥാനത്തെ വന്യമൃഗശല്യം നിയന്ത്രിക്കാൻ 2014-15 മുതൽ 2021-22 വരെ കേന്ദ്രം നൽകിയത് 76.96 കോടി രൂപ. എന്നാൽ കേരളം ചെലവിട്ടതാകട്ടെ 42.09 കോടി രൂപ മാത്രമെന്ന് വിവരാവകാശ രേഖ. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.
വന്യമൃഗശല്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഫണ്ട് വിനിയോഗിക്കുന്നതിൽ വനം വകുപ്പിന്റെ അലംഭാവം പുറത്തുവരുന്നത്.
ഈ ഫണ്ട് ഫലപ്രദമായി ചെലവഴിക്കാതിരിക്കുമ്പോഴാണ് കിഫ്ബിയിൽ നിന്നും ഫണ്ട് ചിലവഴിച്ചു സോളാർ വേലികൾ നിർമ്മിച്ചുവെന്ന് സർക്കാർ അവകാശപെടുന്നത്. വന്യമൃഗശല്യം തടയാൻ പ്രതിരോധ സംവിധാനങ്ങൾ അടിയന്തരമായി ശക്തിപ്പെടുത്തണം ഗോവിന്ദൻ നമ്പൂതിരി ചൂണ്ടിക്കാട്ടി.
വാർത്ത കാണാൻ ക്ലിക്ക് ചെയ്യൂക - മനോരമ ന്യൂസ് അഭിമുഖം
No comments:
Post a Comment