ആലപ്പുഴ കുടിവെള്ള പദ്ധതി: Interview at Manorama News
ആലപ്പുഴ കുടിവെള്ള പദ്ധതി: പൈപ്പ് പൊട്ടിയത് 49 തവണ, ചെലവഴിച്ചത് 36 കോടിയെന്ന് വിവരാവകാശ രേഖ
*വാട്ടർ അതോറിറ്റിയുടെ കെടുകാര്യസ്ഥത തുറന്നു കാട്ടി വിവരാവകാശ രേഖ
ആലപ്പുഴ: 2017 മേയിൽ കമ്മീഷൻ ചെയ്ത ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയത് 49 തവണ. ഇതിനായി വാട്ടർ അതോറിറ്റി ഇതുവരെ ചെലവഴിച്ചത് 36 കോടി 17 ലക്ഷം രൂപയെന്നു വിവരാവകാശ രേഖ.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് വാട്ടർ അതോറിറ്റിയുടെ ആലപ്പുഴ പ്രൊജക്റ്റ് ഡിവിഷൻ നൽകിയ മറുപടിയിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം ഉള്ളത്. ഞായറാഴ്‌ച തകഴിയിൽ 74ാം തവണ പൈപ്പ് പൊട്ടിയിരുന്നു. ഈ അവസരത്തിലാണ് സുപ്രധാന വിവരം പുറത്തുവരുന്നത് എന്നത് ശ്രദ്ധേയം.
നിരന്തരം പൊട്ടുന്ന പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിനായി കോൺട്രാക്ടരുടെ ഉത്തരവാദിത്വത്തിൽ റീലേയിങ് പ്രവർത്തികൾ പുരോഗമിച്ചു വരുന്നു മറുപടിയിൽ പറയുന്നു.
'ഒഴുകി' പോകുന്നത് കോടികൾ
സംസ്ഥാനത്ത് കുടിവെള്ള പൈപ്പ് പൊട്ടുന്നതിൽ റെക്കോർഡ് ഇടുന്ന ജില്ലയിലെ പ്രധാന പദ്ധതി അഴിമതിയുടെ കാര്യത്തിലും റെക്കോർഡ് സൃഷ്ടിക്കുകയാണ്. അഞ്ചു വർഷത്തിനിടയിൽ ഒന്നര കിലോമീറ്റർ ഭാഗത്ത് 49 തവണ പൈപ്പ് പൊട്ടിയത് ദുരൂഹമാണ്. 225 കോടി രൂപ പദ്ധതി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ പൈപ്പിന്റെ അറ്റകുറ്റപ്പണിക്ക് മാത്രം 36 കോടി രൂപ ചെലവഴിച്ചത് അഴിമതിക്ക് ഉദാഹരണമാണ് ഗോവിന്ദൻ നമ്പൂതിരി ചൂണ്ടിക്കാട്ടി.
No comments:
Post a Comment