പ്രവാസി ഇന്ത്യക്കാരായ ദമ്പതികൾ തമ്മിൽ 2156 ദാമ്പത്യതർക്ക കേസുകൾ: മനോരമ റിപ്പോർട്ട് ചെയ്‌തു
കൊച്ചി: കഴിഞ്ഞ ആറ് വർഷത്തിനിടയിൽ, പ്രവാസി ഇന്ത്യക്കാരായ ദമ്പതികൾ തമ്മിൽ 2156 ദാമ്പത്യതർക്ക കേസുകൾ നിലനിൽക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം.
2016 മുതൽ 2021 നവംബർ 30 വരെയുള്ള കാലയളവിൽ ദാമ്പത്യ തർക്കങ്ങൾ റിപ്പോർട്ട് ചെയ്ത 47 രാജ്യങ്ങളിൽ 615 കേസുകളുമായി അമേരിക്ക ഒന്നാം സ്ഥാനത്തും യു.എ.ഇ (586), സിംഗപ്പൂർ (237) രണ്ടും മൂന്നും സ്ഥാനത്താണ്.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം ഉള്ളത്.
അതേസമയം സൗദി അറേബ്യയിൽ 119 കേസുകൾ രജിസ്റ്റർ ചെയ്തു; കുവൈറ്റ് (111), യുകെ (104), ഓസ്‌ട്രേലിയ (102), കാനഡ (92).
No comments:
Post a Comment