Sabarimala spiritual tourism circuit: Manorama reports my RTI
ശബരിമല പൈതൃക ടൂറിസം പദ്ധതി:
ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാരിന് 'മെല്ലെപോക്ക്' നയം
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ പദ്ധതിയിൽ ആരംഭിച്ച ശബരിമല-എരുമേലി- പമ്പ-സന്നിധാനം പൈതൃക ടൂറിസം പദ്ധതിക്ക് 2016-17 ൽ 19.99 കോടി രൂപ നൽകിയ ശേഷം പിന്നെ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇത് വ്യക്തമായത്.
19.70 കോടി രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്റ് സംസ്ഥാനം സമർപ്പിച്ചു.15.35 ശതമാനമാണ് പദ്ധതിയുടെ പുരോഗതിയെന്നും വിവരാവകാശ മറുപടിയിൽ പറയുന്നു. ശബരിമലയുടെ വികസനത്തിന് കേന്ദ്ര സർക്കാർ 99.98 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്.
No comments:
Post a Comment