എകെ ശശീന്ദ്രൻ ബോംബ്: പിണറായി വിജയൻ 'ശശി' മന്ത്രിയാണോ?
I have interacted with Kerala Transport Minister AK Saseendran several times. He was prompt and polite. Sharing my experience with him at a time when he tendered his resignation. At the same time I question ethics of the news published by Kottayam-based Mangalam TV Channel, a sister concern of Mangalam daily.
10 മാസം പ്രായമുള്ള എൽഡിഎഫ് സർക്കാരിൽ, മറ്റൊരു മന്ത്രി കൂടി പുറത്തായിരുന്നു. ആദ്യം ഇപി ജയരാജൻ എന്ന താപ്പാനയാണ് രാജിവെച്ചെന്തെങ്കിൽ, ഇവിടെ ഒരു അന്വേഷണം പോലും നേരിടാതെ ശശീന്ദ്രൻ പുറത്തേക്കുള്ള പടി വഴി മടങ്ങിയിരിക്കുന്നു. പക്ഷെ ചില കാര്യങ്ങൾ വിസ്മരിക്കാൻ പറ്റില്ല, പാടില്ല.
AK Saseendran
മുൻ മന്ത്രി എകെ ശശീന്ദ്രനുമായി പല തവണ സംസാരിച്ചിട്ടുണ്ട്. അദ്ദേഹം തന്നെയാണ് ഫോൺ എടുക്കുക, നല്ല പെരുമാറ്റം. മന്ത്രിമാരുടെ ഫോൺ സാധാരണ പ്രൈവറ്റ് സെക്രട്ടറിമാരാണ് എടുക്കാറുള്ളത്. ഒരു ദിവസം രാത്രി 8:30 മണിക്ക്, തിരുവനന്തപുരത്തു നിന്നും നമ്മുടെ സ്വന്തം ആനവണ്ടിയിൽ വരുമ്പോൾ കണ്ടക്ടറുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായി. ഉടൻ തന്നെ മന്ത്രിയെ വിളിച്ചപ്പോൾ അദ്ദേഹം ഫോൺ എടുക്കുകയും ആ കണ്ടക്ടറിനെ താക്കീത് നൽകുകയും ചെയ്തു. പരാതി എഴുതി തന്നാൽ മറ്റ് നടപടികൾ ആലോചിക്കാം എന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭരിച്ചപ്പോൾ പ്രൈവറ്റ് സെക്രട്ടറിമാരാണ് കൂടുതലും മന്ത്രിമാരുടെ ഫോൺ എടുത്തിരുന്നത്. രാജാവിനേക്കാൾ തിരക്ക് ഭടന്മാർക്ക് ആയിരുന്നു. പലപ്പോഴും മന്ത്രിമാരുമായി ബന്ധപ്പെടാൻ ദേഷ്യം പിടിക്കേണ്ടി വന്നിട്ടുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ശശീന്ദ്രനോട് രാജി ആവശ്യപ്പെട്ടെങ്കിൽ, സ്വീകരിച്ചാൽ മുഖ്യൻ "ശശി" മന്ത്രിയാണോ എന്ന് ജനങ്ങൾക്ക് ചോദിക്കേണ്ടി വരും.
അതേപോലെ മന്ത്രിയുടെ രാജിയിലേക്ക് നയിച്ച വാർത്തയുടെ നിയമസാധുത പരിശോധിക്കേണ്ടതാണ്. കാരണം വാർത്തയിൽ പരാമർശിക്കപ്പെടുന്ന സ്ത്രീ മന്ത്രി "ശല്യം" ചെയ്തുവെന്ന് പരാതി പോലീസ് സ്റ്റേഷനിലോ മറ്റ് എവിടെയെങ്കിലും കൊടുത്തതായി പറഞ്ഞിട്ടില്ല. മംഗളം ചാനൽ കൊടുത്തത് വർത്തയാണോ എന്ന് പോലും പരിശോധിക്കാതെ വാർത്ത കൊടുത്ത മറ്റ് മാധ്യമങ്ങളും തെറ്റ് ആവർത്തിക്കുകയാണ്.
മന്ത്രിയും വ്യക്തിയാണ്. ഇപ്പോൾ സദാചാരം പാടിനടക്കുന്ന കേരളത്തിലെ മാധ്യമപ്രവർത്തകർ എന്ന് അവകാശപ്പെടുന്നവരുടെ സ്വകാര്യത ദൃശ്യങ്ങളോ, വീഡിയോകളോ "പുറത്താക്കിയാൽ" 60 ശതമാനം പേരും ഈ ജോലിയിൽ കാണില്ല. അതും കൂടി ഒന്ന് ഓർക്കണം.
അറിയിപ്പ്: വൺ, ടു, ത്രീ....നമ്മുടെ മണിയാശാൻ പറഞ്ഞത് വെറുതെയല്ല. ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി സിനിമയിൽ ആന്നെങ്കിലും, വീണ്ടും ഓർമ്മകൾ അയവിറക്കാൻ ഇനിയും സമയം ബാക്കി!!!
No comments:
Post a Comment