കൈരളി-പീപ്പിൾ ടിവി ഫീനിക്സ് 2016 അവാർഡ്: കുറവുകളെ പൊൻതൂവലാക്കിമാറ്റിയ പ്രതിഭകളുടെ സംഗമം



Film actor Mammotty inaugurating Kairali-People TV 
Phoneix Award 2016

ഇന്നലെ കൈരളി/പീപ്പിൾ ടിവി കൊച്ചിയിൽ സംഘടിപ്പിച്ച കൈരളി-പീപ്പിൾ ടിവി ഫീനിക്സ് 2016 അവാർഡ് പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചു. കുറെ നാളുകൾക്ക് ശേഷമാണു ഒരു അവാർഡ് ചടങ്ങിന് പോകുന്നത്. പ്രവാസി ബിസിനസ്സുകാരനായ ശ്രീ വർഗീസ് കുര്യനെ കാണാൻ പോയതാണെങ്കിലും, മനസ്സിനെ സ്പർശിക്കുന്ന ചിന്തകളെ ചിന്തിപ്പിക്കുന്ന സന്ധ്യയാണ് കൈരളി/പീപ്പിൾ ടിവിയും സമ്മാനിച്ചത്. കഴിവുകൾ കൊണ്ട് കുറവുകളെ (ശാരീരികമായി), പ്രതിസന്ധികളെ അതീജീവിച്ച ജീവിതവിജയം കൈവരിച്ച പ്രതിഭകളുടെ സംഗമമായിരുന്നു ഇന്നലെ. 

സി പി ഷിഹാബുദീൻ, നേഹ സി തമ്പാൻ, വൈക്കം വിജയലക്ഷ്മി Vaikom Vijayalakshmi തുടങ്ങിയവരായിരുന്നു ആ ബഹുമുഖ പ്രതിഭകൾ. ഷിഹാബുദീൻറെ പിയാനോ വായനയും, മമ്മൂട്ടിയുടെ അഭ്യർത്ഥന മാനിച്ച വൈക്കം വിജയലക്ഷ്മി മിമിക്രിയും പാട്ടും പാടിയപ്പോൾ സദസ്സ് മനം നിറഞ്ഞ കൈയടിച്ചു. എങ്ങനെ കുറവുകളെ പൊൻതൂവലാക്കി മാറ്റിയെന്ന് ഷിഹാബുദീൻ വിവരിച്ചപ്പോൾ കാണികളിലും കണ്ണീർമഴ പെയ്തു. നിശ്ശബ്‌ദമായി എല്ലാം ശ്രവിച്ചതിനു ശേഷം സദസ്സ് കരഘോഷത്തോടെ ഷിഹാബുദീനോടുള്ള ആദരം പ്രകടിപ്പിച്ചു.

ഇവരെ തിരഞ്ഞെടുത്ത അവാർഡ് ജൂറിയിലും ഉണ്ടായിരുന്നു പ്രത്യേകത - അപകടത്തിൽ കാല് നഷ്ടപ്പെട്ടിട്ടും തളരാതെ പൊരുതിയ അവതാരക, നർത്തകി, സിനിമ നടിയുമായ സുധാചന്ദ്രൻ. കേരള രാഷ്ട്രീയത്തിൽ ആമുഖം വേണ്ടാത്ത കൊച്ചിയുടെ സ്വന്തം സൈമൺ ബ്രിട്ടോയും.

ഈ അപൂർവ പ്രതിഭകൾക്ക് പിൻതാങ്ങുമായി മലയാള സിനിമയുടെ അഭിമാനമായ പദ്‌മശ്രീ മമ്മൂട്ടിയും കൈരളി ടിവി എം ഡി ജോൺ ബ്രിട്ടാസും പിന്നെ ഒരുപാടു നല്ല മനുഷ്യരും. Dr. KP Yohannan Swami Gururethnam Jnana Thapaswi Saif Al ShamsiShamsudheen Nellara ഉണ്ടായിരുന്നു. Annapoorna Lekha Pillai യായിരുന്നു അവതാരക.
                                         
കൈരളിയുടെ ആജീവനാന്ത പുരസ്‍കാരമാണ്‌ ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ നാമൽ/വികെഎൽ ഗ്രൂപ്പിന്റെയും ചെയർമാനായ ശ്രീ വര്ഗീസ് കുര്യന് ലഭിച്ചത്. ബിസിനസ് തിരക്കിനിടയിലും കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയാണ് വര്ഗീസ് കുര്യൻ. പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി കേരള സർക്കാർ രൂപീകരിച്ച നോർക്കയുടെ ഡയറക്ടർ കൂടിയാണ് അദ്ദേഹം. കേരളത്തിൽ നിക്ഷേപിക്കാനും അദ്ദേഹം പ്രത്യേക ശ്രദ്ധ പുലർത്തുന്നു.
എടുത്തു പറയേണ്ടത് സെറിബ്രൽ പാൾസി, ഓട്ടിസം ബാധിച്ച കുട്ടികൾക്ക് വേണ്ടി മലപ്പുറത്തെ വളാഞ്ചേരിയിൽ പ്രത്യേക സ്കൂൾ നടത്തുന്ന കൈരളി ടിവിയുടെ ഡയറക്ടർ കൂടിയായ വി കെ അഷറഫിനെ പറ്റിയാണ്. നിശ്ശബ്‌ദമായാണ് അദ്ദേഹം ഈ സ്കൂൾ നയിക്കുന്നത്. ഇന്നത്തെ കാലത്ത് അഞ്ചു രൂപക്ക് പോലും പ്രശസ്തി ആഗ്രഹിക്കുന്ന ആൾക്കാരിൽ നിന്നും വേറിട്ട് വ്യക്തിത്വമാണ് അഷറഫിൽ കാണാൻ സാധിച്ചത്.
വേറിട്ട കാഴ്ച സമ്മാനിച്ച, ജീവിതത്തിലെ വീരയോദ്ധക്കളെ ആദരിച്ച കൈരളി/പീപ്പിൾ ടിവിക്ക് ഒരുപാട് നന്ദി...ഈ നന്മ ഇനിയും തുടരട്ടെ..
വൈക്കം വിജയലക്ഷ്മിയുടെ വിവാഹത്തിന് എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

No comments:

Powered by Blogger.