വടക്കുംനാഥ ക്ഷേത്രം: കിഴക്കേ ഗോപുര നിർമാണത്തിന് അനുമതി നൽകാതെ പുരാവസ്‌തുവകുപ്പ്


വടക്കുംനാഥ ക്ഷേത്രം: കിഴക്കേ ഗോപുര നിർമാണത്തിന് 
മുഖം തിരിച്ചു കേന്ദ്ര പുരാവസ്‌തുവകുപ്പ് 

*  കൊച്ചിൻ ദേവസ്വം ബോർഡ് മൂന്ന് തവണ കത്ത് അയച്ചിട്ടും മറുപടിയില്ല
*  സംസ്ഥാന പുരാവസ്‌തു വകുപ്പിനെയും ബോർഡ് സമീപിച്ചിട്ടും ഫലമില്ല
*  ഗോപുരത്തിന്റെ ശോച്യാവസ്ഥ ശ്രദ്ധയിൽപെട്ട വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു

തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തിന്റെ നവീകരണത്തിന് അനുമതി തേടി കൊച്ചിൻ ദേവസ്വം ബോർഡ് മൂന്ന് തവണ ആർക്കിയോളജിക്കൽ സർവേ ഓഫ് (എഎസ്ഐ) ഇന്ത്യയ്ക്ക് കത്ത് അയച്ചിട്ടും മറുപടി ലഭിച്ചില്ലെന്ന് ബോർഡ്. 29.07.2021, 23.02.2022, 01.11.2022 നാണ് എഎസ്ഐ, തൃശൂരിന്, കത്ത് അയച്ചത്. എഎസ്ഐ തൃശൂർ അനുമതി തേടി ഡയറക്ടർ ജനറലിന്, ഡൽഹി, കത്ത് നൽകിയിരുന്നു. എന്നാൽ, ഇതുവരെ അനുകൂല മറുപടി ലഭിച്ചിട്ടില്ല.

ഗോപുരത്തിന്റെ ശോച്യാവസ്ഥ ശ്രദ്ധയിൽപെട്ട കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനു കൊച്ചിൻ ദേവസ്വം ബോർഡ് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.

No comments:

Powered by Blogger.