സപ്ലൈകോ: സംസ്ഥാന സർക്കാർ നൽകാനുള്ളത് 677.26 കോടി; മനോരമ ന്യൂസ് റിപ്പോർട്ട്
നെല്ല് സംഭരണം: സപ്ലൈകോയ്ക്ക് സംസ്ഥാന സർക്കാർ നൽകാനുള്ളത് 677.26 കോടി. 2023-24 ൽ സർക്കാർ ഒരു രൂപ പോലും സപ്ലൈകോയ്ക്ക് നൽകിയിട്ടില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
താങ്ങുവിലയായി ആറു വർഷത്തിനിടയിൽ കർഷകർക്ക് നൽകിയത് 5673.18 കോടി രൂപയാണ്. ഈ ഇനത്തിൽ മാത്രം 959.77 കോടി രൂപ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നൽകാനുണ്ട്.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് സപ്ലൈകോ നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.
No comments:
Post a Comment