ആരോഗ്യകരമായ മദ്യപാനം: മാധ്യമപ്രവർത്തകൻ മുകേഷ് നായരുടെ ഒരു അഡാർ വീഡിയോ

10 ലക്ഷം പ്രേക്ഷകർ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു


ഉല്ലാസവേള ആനന്ദകരമാക്കാൻ മാധ്യമപ്രവർത്തകനും, സിനിമ നടനും, അദ്ധ്യാപകനുമായ മുകേഷ് എം നായർ എടുത്ത ജെഡി (ജാക്ക് ഡാനിയേൽസ്) സ്പെഷ്യൽ അഥവാ ആരോഗ്യകരമായ മദ്യപാനത്തെ പറ്റിയുള്ള വീഡിയോ ഇപ്പോൾ ഉലകം ചുറ്റുകയാണ്. 


വീഡിയോ കാണാൻ മുകളിൽ ക്ലിക്ക് ചെയ്യുക 

മിസ്റ്റർ തോന്നിവാസിയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത് വീഡിയോ കണ്ടവരുടെ എണ്ണം 

10 ലക്ഷം പ്രേക്ഷകർ ഇതിനോടകം ഈ അഡാർ വീഡിയോ കണ്ടു കഴിഞ്ഞു.  6000 പേർ ഷെയർ ചെയ്‌തു. ജെഡിയുടെ കൂടെ ചേർക്കുന്ന ഓരോ ഐറ്റത്തെ പറ്റിയുള്ള ആരോഗ്യകരമായ വിവരണമാണ് വീഡിയോയുടെ പുതുമ. 

                                         
നിരവധി അന്തർദേശീയ, ദേശീയ മാധ്യമങ്ങളിൽ പ്രവർത്തിച്ച മുകേഷ് നായർ ഇപ്പോൾ യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ മീഡിയ ഹെഡാണ്. കൂടാതെ പ്രവാസി വ്യവസായിയായ സോഹൻ റോയ് നേതൃത്വം നൽകുന്ന 10 ബില്യൺ യുഎസ് ഡോളറിന്റെ സംരംഭമായ പ്രൊജക്റ്റ് ഇൻഡിവുഡിന്റെ മുഴുവൻ സമയ സിനിമ കേന്ദ്രീകൃതമായ ടിവി ചാനലിന്റെ മേധാവിയുമാണ്.

15 രാജ്യങ്ങളിലായി 46 അന്താരാഷ്ട്ര കമ്പനികൾ ഉള്ള ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗൾഫ് മേഖലയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പുകളിലൊന്നാണ്. ഫോർബ്സ് മിഡിൽ ഈസ്റ്റ് പുറത്തിറക്കിയ മിഡിൽ ഈസ്റ്റ് 2017 പട്ടികയിൽ ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരിൽ ഇടംപിടിച്ച പ്രമുഖ വ്യവസായിയാണ് സോഹൻ റോയ്. ഇന്ത്യയിലെ ഏക ഡ്യൂവൽ 4 കെ പ്രൊജക്ഷൻ തീയേറ്ററായ ഏരീസ് പ്ലസ്, ഏരീസ് വിസ്മയ മാക്സ് സ്റ്റുഡിയോ എന്നിവ തിരുവനന്തപുരത്ത് ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. ആഗോളതലത്തിൽ 1400 ജീവനക്കാരുള്ള ഏരീസ് ഗ്രൂപ്പിന് ഇന്ത്യയിൽ മാത്രം 400 ഓളം പേരുണ്ട്

No comments:

Powered by Blogger.