സ്ത്രീകൾ സൂര്യകിരണങ്ങൾ; കഴിവുകൾ കണ്ടെത്തി മുന്നോട്ടു വരണം; നാഫാ ഡയറക്ടർ ആനി ലിബു

വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ലിയു.എം.എഫ്) ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ സംഘടിപ്പിച്ച ഗ്ലോബൽ കൺവെൻഷന്റെ വിമൻസ് ഫോറത്തിൽ വനിതാ ശാക്തീകരണത്തെപറ്റി യൂറോപ്പിലെ പ്രമുഖ വനിതാ സംരംഭകയായ ആനി ലിബു നടത്തിയ മുഖ്യ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ.  

            നാഫാ (നോർത്ത് അമേരിക്കൻ ഫിലിം അവാർഡ്‌സ്) ഡയറക്ടറും ന്യൂയോർക്ക് ആസ്ഥാനമായ മീഡിയ കണക്ടിൻറെ എംഡിയുമാണ് ആനി ലിബു


പുരുഷന്മാർ സൂര്യോദയം തൊട്ട് സൂര്യാസ്തമനം വരെ ജോലിയെടുക്കും, സ്ത്രീകളുടെ ജോലി ഒരിക്കലും തീരുന്നില്ല എന്നൊരു ചൊല്ലുണ്ട്. ഇത് ഭാഷാഭേദമന്യെ എല്ലാ നാടുകളിലും പറഞ്ഞു കേൾക്കുന്ന ഒന്നാണ്. സ്ത്രീ ഭാര്യയാണ്, സ്ത്രീ അമ്മയാണ്, എല്ലാം നമ്മൾ തന്നെ ചെയ്തു തീർക്കണം.

മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഒരു സാമൂഹ്യസംരംഭകനാണ്, ബാങ്കറാണ്, സാമ്പത്തികകാര്യ വിദഗ്ദ്ധനാണ് ഇതിനെല്ലാം പുറമെ, മൈക്രോ ക്രെഡിറ്റ്, മൈക്രോ ഫിനാൻസ് എന്നീ കൺസെപ്റ്റുകൾ പ്രാവർത്തികമാക്കുന്ന ഗ്രാമീണ് ബാങ്കിന്റെ സ്ഥാപകൻ എന്ന നിലയിൽ നോബൽ പുരസ്‌കാരവും നേടിയിട്ടുണ്ട്. 

2009 ൽ അമേരിക്കയുടെ പ്രസിഡൺഷ്യൽ മെഡൽ ഫോർ ഫ്രീഡം, 2010ൽ കൺഗ്രഷണൽ ഗോൾഡ് മെഡൽ എന്നിവയും നേടിയിട്ടുണ്ട്. തീരെ ചെറിയ വായ്പകൾ പോലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അദ്ദേഹം കണ്ടെത്തി. യൂനുസ് മറ്റൊരു കാര്യവും മനസ്സിലാക്കിയിരുന്നു. വായ്പ കൊടുക്കുന്നത് സ്ത്രീകൾക്കാണെങ്കിൽ, അവർ സമ്പന്നരോ ദരിദ്രരോ ആയിക്കൊള്ളട്ടെ, വായ്പ തിരിച്ചടക്കാനുള്ള സാധ്യത പുരുഷൻമാരെ അപേക്ഷിച്ച് 94 ശതമാനം കൂടുതലാണെന്നും, വായ്പ നൽകുന്നതിലൂടെ ലഭിക്കുന്ന ലാഭം കുറയാനുള്ള സാധ്യത കുറവാണെന്നുമുള്ള വസ്തുത അദ്ദേഹത്തിനു മനസ്സിലാക്കാൻ കഴിഞ്ഞു. വരുമാനം കുടുംബത്തിനു വേണ്ടി ചെലവഴിക്കുന്നതിൽ സ്ത്രീകൾ പ്രതിബദ്ധരാണ്, വാസ്തവത്തിൽ ഈ വായ്പകളെല്ലാം പുരുഷന്മാർക്കാണ് നൽകിയിരുന്നതെങ്കിൽ (ഇവിടെ കൂടിയിരിക്കുന്ന എല്ലാ പുരുഷന്മാരോടും പരിപൂർണ്ണ ബഹുമാനത്തോടെയാണ് ഇക്കാര്യം പറയുന്നത്), അവർ വായ്പ ലഭിച്ച സംഖ്യ കൊണ്ട് കള്ള് കുടിക്കുകയോ, ബീഡി വലിക്കുകയോ അല്ലെങ്കിൽ ഭാഗ്യക്കുറി ടിക്കറ്റ് വാങ്ങിക്കുകയോ ആവും ചെയ്തിരിക്കുക. 

മുഹമ്മദ് യൂനുസിന്റെ രേഖാമൂലമുള്ള ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ നാം ഓരോരുത്തരും നോബൽ സമ്മാനത്തിന് അർഹരാണെന്ന് ഓർക്കുക.!!!

ചുരുക്കിപ്പറഞ്ഞാൽ, സ്ത്രീ വർഗ്ഗം തന്നെ മറ്റാരേക്കാളും ഏറ്റവും പ്രാമുഖ്യം അർഹിക്കുന്നത്.


സ്ത്രീ വർഗ്ഗം സൂര്യകിരണങ്ങളാണ്. നമുക്കത് അനുഭവിച്ചറിയാനാകും, പക്ഷെ തൊട്ടുനോക്കാനാവില്ല. കിരണങ്ങളുടെ സാന്നിധ്യം നാം അറിയുന്നുണ്ട്, സൂര്യനിൽ നിന്നുള്ള കിരണങ്ങൾ കൂടാതെ, ചെടികളുണ്ടാവില്ല, ജന്തുജാലങ്ങളുണ്ടാവില്ല, മനുഷ്യർ പോലും ഉണ്ടാവില്ല. നാം സ്ത്രീകൾ കൃത്യമായും സൂര്യകിരണങ്ങളെപ്പോലെയാണ്. നമ്മുടെ കുടുംബത്തിനു വേണ്ടിയും, സമൂഹത്തിനു വേണ്ടിയും നാം ചെയ്യുന്ന സേവനങ്ങൾ അതുല്യമാണ്. ഇത് പക്ഷെ അധികമാരും മനസ്സിലാക്കി അംഗീകരിക്കുന്നുണ്ടാവില്ല.

കേരളത്തിന് സമീപഭാവിയിൽ തന്നെ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം. 

ഓരോ വ്യക്തിയ്ക്കും അതുല്യമായ കഴിവുകളുണ്ടായിരിക്കും, ഈ കഴിവുകളെ ഏകീകരിച്ച് നമുക്ക് സംഘടനയ്ക്ക് ശക്തിപകരാം, കെട്ടുറപ്പുള്ളതാക്കാം. ഇക്കാര്യത്തിനായി ഒരേ മനസ്സോടെ പ്രവർത്തിക്കാം, ഓരോരുത്തർക്കും അവരവരുടേതായി എന്തെങ്കിലും സമർപ്പിക്കാനാകും, അങ്ങനെ കെട്ടുറപ്പുള്ള, സംഘടിത ശക്തിയായി മാറിക്കൊണ്ട്, സമൂഹത്തിന് നാം ചെയ്യുന്ന സേവനം ഇനിയും മെച്ചപ്പെടുത്താനാകും.

ആനി ലിബു
കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ സ്വീകരിക്കുന്നു 

സ്ത്രീകൾ മെച്ചപ്പെട്ട പദവികൾ ആവശ്യപ്പെടുന്ന കാര്യത്തിൽ വിമുഖത കാണിക്കരുത്, (ഓഫീസ്, ഓർഗനൈസേഷൻ, രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ), അംഗീകാരം എന്നത് വ്യക്തിവികാസത്തിന് വളരെ പ്രധാനമാണ്, നമ്മുടെ ആത്മവിശ്വാസത്തെ ഊട്ടിയുറപ്പിച്ച് തൊഴിൽ രംഗത്ത് കുതിച്ചുയരാൻ അംഗീകാരം കൂടിയേ തീരൂ.

ഇതിൽ ഏറ്റവും പ്രധാന ചോദ്യം, ഏതുവിധേനയും, നിങ്ങൾ തന്നെ സ്വയം ശാക്തീകരണം നേടണോ എന്നതാണ്. ഈ ചോദ്യത്തിന് എനിക്ക് വ്യക്തമായ ഒരു ഉത്തരം നൽകാൻ ഇപ്പോൾ കഴിയില്ല, പക്ഷെ എന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ എനിക്ക് ഇത്രയും പറയാൻ കഴിയും, ചെയ്യുന്ന പ്രവൃത്തികളിൽ ആത്മവിശ്വാസം പുലർത്തുക, നിങ്ങൾ ചെയ്യുന്ന പ്രവൃത്തി അതിലും മെച്ചപ്പെട്ട രീതിയിൽ മറ്റൊരാൾക്ക് കഴിയില്ല എന്ന് നിങ്ങൾ തന്നെ ഉറപ്പുവരുത്തുക.

No comments:

Powered by Blogger.